ദറജപ്പൂമോളല്ലേ ലൈലാ നീയെന്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ
യാ ഹബീബി എന്റെ മുന്നിൽ
നീയെത്തി ചേർന്നില്ലേ
മൗത്തോളം വേർപെട്ട
ജീവിതം ഇനിയില്ലല്ലോ ---
(ദറജപ്പൂമോളല്ലേ)
നമ്മെ രാജാവന്നു കൽത്തുറുങ്കിലടച്ചില്ലേ
ഏതോ മരുഭൂവിൽ നമ്മെ കൊണ്ടിട്ടെറിഞ്ഞില്ലേ
ദാഹം പൂണ്ടേറ്റം നാം
തീരം നോക്കി ഇഴഞ്ഞില്ലേ
ഈ മണ്ണിൻ കാട്ടിൽ അന്യോന്യം
വേർപെട്ടകന്നില്ലേ ---
(ദറജപ്പൂമോളല്ലേ)
അമ്പിളി മാമന്റെ നാട്ടിൽ നാം പറന്നെത്തേണം
ആകാശം നീളെ മഴവില്ലിലൂഞ്ഞാലിലാടേണം
ഹൂറികളോടൊത്തു ആടിപ്പാടി രസിക്കേണം
നക്ഷത്ര തോപ്പിൽ നാം
ചുംബിച്ചൊന്നായ് ഉറങ്ങേണം
(ദറജപ്പൂമോളല്ലേ)
0 Comments